അരവിന്ദ് കെജ്രിവാളിന് ആശ്വാസം; മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന് ആശ്വാസം.കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി.ഇതോടെ ജയിലിൽ കഴിയുന്ന  കെജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം.

author-image
Greeshma Rakesh
New Update
arvind kejriwal

arvind kejriwal can continue as delhi cm

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന് ആശ്വാസം.കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി.ഇതോടെ ജയിലിൽ കഴിയുന്ന  കെജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം.നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് ജഡ്‌ജി പറഞ്ഞു.കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്. 

കർഷകനും സാമൂഹിക പ്രവർത്തകനുമാണെന്ന് അവകാശപ്പെടുന്ന ഡൽഹി സ്വദേശി സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചത്. സാമ്പത്തിക അഴിമതി ആരോപണ വിധേയനായ ഒരു മുഖ്യമന്ത്രിയെ പൊതു പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.

കേജ്‌രിവാൾ മുഖ്യ സ്ഥാനമൊഴിയില്ലെന്നും ആവശ്യമെങ്കിൽ ജയിലിനുള്ളിൽ നിന്ന് സർക്കാരിനെ നയിക്കുമെന്നും ആംആദ്മി പാർട്ടി നേരത്തെ വ്യക്തമാക്കായിരുന്നു. അതേസമയം, മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള കേജ്‌രിവാൾ ഉന്ന് നിർണായക വെളിപ്പെടുത്തൽ നടത്തിയേക്കുമെന്നാണ് സൂചന. കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പറഞ്ഞിരുന്നു.

 

Delhi High Court arvind kejriwal India News Delhi Liquor Policy Scam