''സിബിഐ അറസ്റ്റ്  നിയമവിരുദ്ധമെന്ന് പറയാനാകില്ല''; കെജ്രിവാളിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

സിബിഐയുടെ അറസ്റ്റ് ന്യായമായ കാരണങ്ങളില്ലാതെയോ നിയമവിരുദ്ധമാണെന്നോ പറയാനാകില്ലെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അദ്ധ്യക്ഷയായ ബെഞ്ച് പറഞ്ഞു.

author-image
Greeshma Rakesh
New Update
kejriwal

Arvind Kejriwal in CBI custody

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എഎപി അദ്ധ്യക്ഷനും ഡൽഹി മുഖ്യന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി.കേസിലെ സിബിഐ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.സിബിഐയുടെ അറസ്റ്റ് ന്യായമായ കാരണങ്ങളില്ലാതെയോ നിയമവിരുദ്ധമാണെന്നോ പറയാനാകില്ലെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അദ്ധ്യക്ഷയായ ബെഞ്ച് പറഞ്ഞു.

ഇതോടെ കെജ്രിവാൾ ഇനിയും ജയിൽ തന്നെ തുടരും. അതെസമയം ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി കെജ്രിവാളിന് അനുമതി നൽകി.എന്നാൽ, കെജ്‌രിവാൾ  സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് എഎപി വൃത്തങ്ങൾ പറയുന്നത്.

Delhi High Court Delhi Liquor Policy Case arvind kejriwal