ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണു; ഒരാൾ മരിച്ചു

അപകടത്തിൽ നിരവധി കാറുകളും തകർന്നു. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപ‌കടം നടന്നത്. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം.കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര വാഹനങ്ങൾക്ക് മേൽ തകർന്നു വീണ് വൻ അപകടം. അപകടത്തിൽ കുറഞ്ഞത് 8 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാൾ മരിച്ചെന്നും പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. വിവരമറിഞ്ഞ ഉടനെ 300ഓളം അ​ഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി.

അപകടത്തിൽ നിരവധി കാറുകളും തകർന്നു. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപ‌കടം നടന്നത്. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ടെർമിനൽ ഒന്നിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.

ടെർമിനൽ ഒന്നിൽ നിന്നുള്ള വിമാനങ്ങൾ ഇൻഡിഗോ എയർലൈൻസ് റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ടെർമിനൽ ഒന്നിൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാരെ ടെർമിനൽ രണ്ടിലേക്ക് മാറ്റുകയാണ്.

Delhi International Airport