തീപ്പിടുത്തമുണ്ടായ ആശുപത്രിയിലുണ്ടായിരുന്നത് യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍

7 നവജാത ശിശുക്കള്‍ മരിച്ച കേസില്‍ അറസ്റ്റിലായ 2 പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആശുപത്രിയുടമ ഡോ. നവീന്‍ കിച്ചി (45), സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആകാശ് (25) എന്നിവരെ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് വിധി ഗുപ്ത ആനന്ദാണ് പൊലീസിന്റെ ആവശ്യം അംഗീകരിച്ചു 3 ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടത്.

author-image
Rajesh T L
New Update
medical

Delhi Hospital fire incident updates

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹിയിലെ തീപ്പിടുത്തമുണ്ടായ ആശുപത്രിയിലുണ്ടായിരുന്നത് യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍.ബിഎഎംഎസ് ബിരുദധാരികളായ ആയുര്‍വേദ ഡോക്ടര്‍മാരാണു നവജാതശിശുക്കളെ ചികിത്സിച്ചിരുന്നത്. ഡോ. നവീന്‍ കിച്ചിക്ക് പീഡിയാട്രിക് മെഡിസിനില്‍ എംഡി ബിരുദമുണ്ട്. എന്നാല്‍, ഇയാള്‍ക്കൊപ്പം ഇവിടെ ജോലി ചെയ്തിരുന്ന ഭാര്യ ജാഗ്രിതി ദന്ത ഡോക്ടറാണ്.  7 നവജാത ശിശുക്കള്‍ മരിച്ച കേസില്‍ അറസ്റ്റിലായ 2 പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആശുപത്രിയുടമ ഡോ. നവീന്‍ കിച്ചി (45), സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആകാശ് (25) എന്നിവരെ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് വിധി ഗുപ്ത ആനന്ദാണ് പൊലീസിന്റെ ആവശ്യം അംഗീകരിച്ചു 3 ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടത്.

Delhi Hospital