കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ വരെ നീട്ടി

മാര്‍ച്ച് 15 ന് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്നാണ് കവിതയെ (46) ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു.

author-image
Rajesh T L
New Update
k kavitha

Delhi Excise Case: Court extends judicial custody of BRS leader K Kavitha till July 3

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി ജൂലൈ 3 വരെ നീട്ടി. കവിതയ്ക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവരെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ സ്പെഷ്യല്‍ ജഡ്ജി കാവേരിയാണ് കസ്റ്റഡി നീട്ടിയത്.കേസിലെ കൂട്ടുപ്രതികളായ പ്രിന്‍സ്, ദാമോദര്‍, അരവിന്ദ് സിങ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇഡിയുടെ അന്വേഷണത്തില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യാതെ കുറ്റപത്രം സമര്‍പ്പിച്ചു.അഴിമതിക്കേസില്‍ ഇഡിയും സിബിഐയും നല്‍കിയ രണ്ട് കേസുകളില്‍ കവിത ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മാര്‍ച്ച് 15 ന് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്നാണ് കവിതയെ (46) ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു.

 

K Kavitha