ഡല്‍ഹി തിരഞ്ഞെടുപ്പ്: 11 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആംആദ്മി

സമീപകാലത്തായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയിലെത്തിയ ആറ് നേതാക്കമാരും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ട്. 2025 ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.

author-image
Prana
New Update
aam admi

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി. അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആംആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷമാണ് 11 സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചത്. സമീപകാലത്തായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയിലെത്തിയ ആറ് നേതാക്കമാരും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ട്. 2025 ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.
ചൗധരി സുബൈര്‍ അഹമ്മദ്, വീര്‍ ദിംഗന്‍, സുമേഷ് ഷോക്കീന്‍ എന്നിവരും മുന്‍ ബിജെപി നേതാക്കളായ ബ്രഹ്മ്‌സിംഗ് തന്‍വാര്‍, അനില്‍ ഝാ, ബിബി ത്യാഗി എന്നിവരും ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62ലും എഎപിക്കായിരുന്നു വിജയം. ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 15ന് അവസാനിക്കും.

delhi candidate list aam admi party delhi assembly election