'മൊഹല്ല ക്ലിനിക്കിലെ പ്രശ്‌നം പരിഹരിക്കണം';  കസ്റ്റഡിയിലിരിക്കെ വീണ്ടും ഉത്തരവിറക്കി കെജ്‌രിവാൾ, അത്യാ​ഗ്രഹമെന്ന് ബിജെപി

മൊഹല്ല ക്ലിനിക്കുകളിൽ എത്തുന്ന ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കാൻ നടപടിയെടുക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയതായും എഎപി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചു.

author-image
Greeshma Rakesh
New Update
arvind kejriwal

delhi chief minister arvind kejriwal

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി:  കസ്റ്റഡിയിൽ തുടരവേ  വീണ്ടും ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ആരോ​ഗ്യവകുപ്പിനാണ് ഇ.ഡി കസ്റ്റഡിയിൽനിന്ന് അദ്ദേഹം രണ്ടാമത്തെ നിർദേശം നൽകിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളിൽ എത്തുന്ന ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കാൻ നടപടിയെടുക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയതായും എഎപി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചു.മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിൻ്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആശങ്കയുണ്ട്. താൻ ജയിലിലായതിനാൽ ഡൽഹിയിലെ ജനങ്ങൾ കഷ്ടപ്പെടരുതെന്നാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നതെന്നും ഭരദ്വാജ് പറഞ്ഞു.

ഇ.ഡി. കസ്റ്റഡിയിൽ കഴിയവേ ഞായറാഴ്ച  ജലവിഭവവകുപ്പിലെ നടപടിക്കായി കെജ്‌രിവാൾ നിർദേശം നൽകിയത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഉത്തരവ് എങ്ങനെ നൽകിയെന്നതിൽ ഇ.ഡി. അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു നിർദേശം കെജ്‌രിവാൾ ആരോഗ്യവകുപ്പിന് നൽകിയിരിക്കുന്നത്.എന്നാൽ കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയൽ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. കെജ്‌രിവാളിനെ ഇ.ഡി.

കസ്റ്റഡിയിൽ വിടുമ്പോൾ പങ്കാളി സുനിത കെജ്‌രിവാളിനും പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനും ദിവസേന വൈകുന്നേരം 6 നും 7നും ഇടയിൽ അരമണിക്കൂർ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. കൂടാതെ കെജ്‌രിവാളിന്റെ വക്കീലിനും അരമണിക്കൂർ സന്ദർശിക്കാൻ അനുമതിയുണ്ട്. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇ.ഡി അന്വേഷിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതോടെ, കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. അറസ്റ്റിലായിട്ടും ഡൽഹി മുഖ്യമന്ത്രിയായി തുടരാനുള്ള കെജ്‌രിവാളിൻറെ നീക്കം അദ്ദേഹത്തിൻറെ അത്യാഗ്രഹമാണ് ഇത് കാണിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ഹർഷവർദ്ധൻ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലാണ്. ധാർമികമായി രാജിവെച്ച് മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കണം. അരവിന്ദ് കെജ്‌രിവാൾ ഇപ്പോഴും തൻറെ സ്ഥാനത്ത് തുടരുന്നത് അദ്ദേഹം അത്യാഗ്രഹിയാണെന്നും തൻറെ അരക്ഷിതാവസ്ഥ കാരണം കസേര ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നതുമാണ് കാണിക്കുന്നത് -ഹർഷവർദ്ധൻ പറഞ്ഞു.

അതെസമയം  കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ആംആദ്മി പാർട്ടി പ്രവർത്തകർ ചൊവ്വാഴ്ചയും പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധിക്കാനെത്തിയ ചില നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

delhi BJP aap arvind kejriwal Enforcement directrorate