രാജി പ്രഖ്യാപിച്ച് കെജ്രിവാൾ; വോട്ട‌മാ‌ർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്കില്ല

പാർട്ടി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കെജ്രിവാൾ തന്റെ രാജി പ്രഖ്യാപനം നടത്തിയത്.

author-image
anumol ps
New Update
aravind kejriwal

 പാർട്ടി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അരവിന്ദ് കെജ്രിവാൾ 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ. പാർട്ടി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കെജ്രിവാൾ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന കെജ്രിവാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും കെജ്രിവാൾ അറിയിച്ചു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ജയിലായാലും വഴങ്ങരുതെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളോട് കെജ്രിവാൾ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തെക്കാൾ ഏകാധിപത്യപരമാണ് കേന്ദ്രം. എല്ലാവിധ പിന്തുണയ്ക്കും നന്ദി. എഎപിക്ക് ദൈവത്തിൻ്റെ അനുഗ്രഹമുണ്ട്. താൻ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്. ഓരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജരിവാൾ പറഞ്ഞു. എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. സിസോദിയയും മുഖ്യമന്ത്രിയാകില്ലെന്നും താനും സിസോസിദയും ജനങ്ങളെ കാണുമെന്നും കെജ്രിവാൾ അറിയിച്ചു.

‘‘ഞാൻ മുഖ്യമന്ത്രിയാകണോയെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. ആരാകണം അടുത്ത മുഖ്യമന്ത്രിയെന്നു പാർട്ടി എംഎൽഎമാർ പറയും. തെരുവിലേക്കും ഓരോ വീട്ടിലേക്കും ഞാനിറങ്ങുകയാണ്. ജനങ്ങളിൽനിന്നു തീരുമാനം ഉണ്ടാകുന്നതുവരെ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കില്ല. സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഞങ്ങൾക്കു ജോലി ചെയ്യാനാകില്ലെന്നു ചിലയാളുകൾ പറയുന്നു. ഞാൻ സത്യസന്ധനാണെന്നു നിങ്ങൾക്കു തോന്നിയാൽ വലിയ തോതിൽ എനിക്കു വോട്ട് രേഖപ്പെടുത്തണം. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ. ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പു നടക്കേണ്ടത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ തിരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെടുന്നു. അതുവരെ പാർട്ടിയിൽനിന്നു മറ്റൊരാൾ മുഖ്യമന്ത്രിയാകും. അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ എംഎൽഎമാരുടെ യോഗം ചേരും. അവർ മുഖ്യമന്ത്രിയെ തീരുമാനിക്കും’’ – കേജ്‍രിവാൾ പറഞ്ഞു.

 

aravind kejriwal resignation Delhi chief minister