മമത ബാനർജിക്കെതിരെ അപകീർത്തി പരാമർശം: ബിജെപി സ്ഥാനാർഥിക്ക് 24 മണിക്കൂർ പ്രചാരണ വിലക്ക്

മാതൃകാ പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഇന്ന് വൈകീട്ട് അഞ്ചുമണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക്. പരസ്യപ്രതികരണം നടത്തുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

author-image
Vishnupriya
New Update
abhi

അഭിജിത് ഗംഗോപാധ്യായ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്ത പരാമർശം നടത്തിയതിന്റെ പേരിൽ ബിജെപി സ്ഥാനാർഥിയും മുൻ കൽക്കട്ട ചീഫ് ജസ്റ്റിസുമായ അഭിജിത് ഗംഗോപാധ്യായയെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്നും 24 മണിക്കൂർ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. മാതൃകാ പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഇന്ന് വൈകീട്ട് അഞ്ചുമണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക്. പരസ്യപ്രതികരണം നടത്തുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹാൽദിയയിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് മമതയെ ഗംഗോപാധ്യായ അപകീർത്തിപ്പെടുത്തി സംസാരിച്ചത്. ഒരു വ്യക്തിക്കെതിരായ ഏറ്റവും നിന്ദ്യമായ പരാമർശമാണ് നടത്തിയതെന്ന് നിരീക്ഷിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാപദവിയിലിരിക്കുന്ന സ്ത്രീക്കെതിരെ ഇത്തരം പരാമർശം നടത്തിയത് അപലപനീയമാണെന്നും പറഞ്ഞു. അഭിജിത് ഗംഗോപാധ്യായയെ പോലെ ഉന്നത പശ്ചാത്തലമുള്ള ഒരു വ്യക്തിയിൽനിന്ന് ഇത്തരമൊരു പരാമർശമുണ്ടായതിലും തിരഞ്ഞെടുപ്പ് കമ്മിഷൻ അതൃപ്തി പ്രകടിപ്പിച്ചു.

mamata banarjee abhijith gopadhya