ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുയർത്തിയ യുവതി പിടിയിൽ. 24കാരിയായ ഫാത്തിമ ഖാൻ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നമ്പറിൽ നിന്നാണ് ട്രാഫിക് പൊലീസ് കൺട്രോൾ റൂമിന് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
മുംബൈയിലെ താനെയിൽ മാതാപിതാക്കൾക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ബിഎസ്സി ബിരുദദാരിയാണ് യുവതിയെന്നാണ് റിപ്പോർട്ട്. പിതാവ് മരത്തടി കച്ചവടക്കാരനാണ്. മുംബൈ ട്രാഫിക് പൊലീസിനാണ് ബിജെപി മുഖ്യമന്ത്രിക്കെതിരെയുള്ള വധഭീഷണി വാട്സാപ്പ് ഹെൽപ്പ് ലൈൻ നമ്പറിൽ കിട്ടിയത്. 10 ദിവസത്തിനുള്ളിൽ ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രാജിവെച്ചൊഴിഞ്ഞില്ലെങ്കിൽ ബാബ സിദ്ദിഖിയുടെ ഗതിയാകുമെന്നായിരുന്നു ഭീഷണി.