ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നത് സംബന്ധിച്ച നിയമനിര്‍മാണത്തിന് രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാസമ്മേളനം ചേരാന്‍ ബംഗാള്‍. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിയമസഭ സമ്മേളിക്കുമെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ബലാത്സംഗത്തിന് കൊലക്കയര്‍ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 'ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തൂക്കുകയറാണ് ശരിയായ ശിക്ഷ. പൊലീസില്‍നിന്ന് സിബിഐ കേസ് ഏറ്റെടുത്തിട്ട് 16 ദിവസമായി. ഇതുവരെയും ഒന്നുമായിട്ടില്ല. ഞാന്‍ വെറും 5 ദിവസമാണ് ചോദിച്ചത്. എന്നിട്ടും കേസ് സിബിഐക്ക് കൈമാറി. അവര്‍ക്ക് നീതി ആവശ്യമില്ല. കേസ് വൈകിപ്പിക്കുകയാണ് വേണ്ടത്. എവിടെയാണ് നീതി?'', എന്നായിരുന്നു മമതയുടെ ചോദ്യം.
അതിനിടെ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം മമത ബാനര്‍ജി തള്ളി. യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാളില്‍ പ്രതിഷേധം കനക്കുമ്പോഴായിരുന്നു മമതയ്‌ക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. തനിക്കെതിരെ നടക്കുന്നത് വിദ്വേഷപരവും അപകീര്‍ത്തിപരവുമായ പ്രചരണമാണെന്ന് മമത അപലപിച്ചു. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു മമതയുടെ പ്രതികരണം.
ചെസ്റ്റ് മെഡിസിന്‍ വിഭാ?ഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങള്‍ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാ?ഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാ?ഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.