മുംതാസ് അലിയുടെ മരണം: മലയാളി യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

കൃഷ്ണപുര സൂറത്ത്കല്‍ താമസിക്കുന്ന മലയാളി യുവതി റഹ്മത്ത് അവരുടെ ഭര്‍ത്താവ് ഷുഹൈബുമാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെയാണ് കവൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജ്സ്റ്റര്‍ ചെയ്തിട്ടുള്ളത്.

author-image
Prana
New Update
mumtaz ali

മംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണത്തില്‍ മംഗളൂരു സിറ്റി പോലീസ് മലയാളി യുവതിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. കൃഷ്ണപുര സൂറത്ത്കല്‍ താമസിക്കുന്ന മലയാളി യുവതി റഹ്മത്ത് അവരുടെ ഭര്‍ത്താവ് ഷുഹൈബുമാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെയാണ് കവൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജ്സ്റ്റര്‍ ചെയ്തിട്ടുള്ളത്. റഹ്മത്തിന്റെയും ഷുഹൈബിന്റെ ഭീഷണി മൂലമാണ് മുംതാസ് അലി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം.
ഒക്ടോബര്‍ ഏഴിനാണ് മുംതാസ് അലിയുടെ മൃതദേഹം കുളൂര്‍ പാലത്തിന് സമീപം പുഴയില്‍ നിന്ന് കണ്ടെടുത്തത്. മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. ഡിസിപി സിദ്ധാര്‍ത്ഥ് ഗോയല്‍, ദിനേഷ് കുമാര്‍, മംഗളൂരു നോര്‍ത്ത് സബ്ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകാന്തും അന്വേഷണത്തില്‍ പങ്കാളികളായിരുന്നു.
മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഒരു യുവതിയടക്കമുള്ള സംഘം നടത്തിയ ബ്ലാക്ക് മെയിലിങ്ങാണെന്നാണ് മംഗളൂരു പോലീസ് ആദ്യമേ പറഞ്ഞിരുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയില്‍ ചെയ്തതായുള്ള പരാതിയും ലഭിച്ചിരുന്നു. മംഗളൂരു നോര്‍ത്ത് മുന്‍ എംഎല്‍എ മൊഹ്യുദ്ദീന്‍ ബാവയുടെ സഹോദരന്‍ കൂടിയാണ് മുംതാസ് അലി.
ഒക്ടോബര്‍ ആറാം തീയതി ഞായറാഴ്ചയാണ് മുംതാസ് അലിയെ കാണാതായത്. കൊച്ചി-പനവേല്‍ ദേശീയപാത 66ല്‍ കുളൂര്‍ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാര്‍ തകര്‍ന്ന നിലയില്‍ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു. തുടര്‍ന്ന് അലിയ്ക്കായി പുഴയില്‍ വ്യാപകമായ തിരച്ചിലാണ് നടന്നത്.
ഒക്ടോബര്‍ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌ക്യൂബ ടീമും എന്‍.ഡി.ആര്‍.എഫും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സംഘത്തിന്റെ തുടര്‍ച്ചയായ ബ്ലാക്ക്‌മെയിലിങ്ങിനും പണം തട്ടിയെടുക്കലിനും ഒടുവിലാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആദ്യംമുതലേ ആരോപണം ഉന്നയിച്ചിരുന്നു.

 

couple suicide arrested Mumtaz Ali