രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടുകയും ഫോണ്‍ കോളുകള്‍ ഇടക്ക് കട്ടാവുകയും ചെയ്യുന്നതായി ഉപഭോക്താക്കള്‍ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഉപഭോക്താക്കള്‍ക്ക് ഈ തകരാര്‍ കൂടുതല്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം നേരിട്ടത്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യം കണ്ടെത്തുന്ന ഡൗണ്‍ഡിറ്റക്റ്ററിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിലയന്‍സ് ജിയോയുടെ മൊബൈല്‍, ഫൈബര്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ഗണ്യമായ തടസ്സം നേരിട്ടിട്ടുണ്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ 68% ഉപയോക്താക്കളും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനത്തില്‍ 37% പേരും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ജിയോഫൈബര്‍ ബന്ധത്തില്‍ 14% ഉപയോക്താക്കള്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായി ഡാറ്റകള്‍ കാട്ടുന്നു.
റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റിലയന്‍സ് ജിയോയുടെ ഡാറ്റ സെന്ററില്‍ ഉണ്ടായ തീപിടിത്തമാണ് രാജ്യത്തെ നെറ്റ്‌വര്‍ക്ക് തകരാറിന് കാരണമായത്. തീ നിയന്ത്രണവിധേയമായതായും, സെര്‍വറുകള്‍ ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും റിലയന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റിലയന്‍സ് ജിയോ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, സാങ്കേതിക കാരണങ്ങളാല്‍ തടസ്സം നേരിട്ടതായി സ്ഥിരീകരിച്ചപ്പോള്‍, ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. സേവനങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ചതായി ജിയോ അവകാശപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നില്ല.
മൊബൈല്‍, ഫൈബര്‍ സേവനങ്ങള്‍ ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ അവരുടെ നിരാശയും ക്രോധവും പ്രകടിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. എക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ #ഖശീഉീംി എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആയതോടെ ഉപഭോക്താക്കളുടെ സേവന തടസ്സം സംബന്ധിച്ച അതൃപ്തി കൂടുതല്‍ വ്യക്തമായി.