ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയിൽ കനത്ത ജാഗ്രത

കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം.ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ശക്തമായ മഴയാണ് ചെന്നൈയിൽ.

author-image
Subi
New Update
cyclone

ചെന്നൈ:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും.കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം.ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ശക്തമായ മഴയാണ് ചെന്നൈയിൽ.കാലാവസ്ഥ മോശമായതിനാൽ ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങൾ റദ്ധാക്കി.ചെന്നൈയിൽ നിന്നും ചെന്നൈയിലേക്കുമുള്ള എല്ലാ സർവീസുകളും ഇൻഡിഗോ നിർത്തിവച്ചു.

തമിഴ്നാടിന്റേയും തെക്കൻ ആന്ധ്രയുടെയും തീരമേഖല കനത്ത ജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ചെന്നൈ അടക്കം എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുകയാണ്.ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.കനത്ത മഴ തുടരുന്നതിനാൽ ചെന്നൈയിൽ താണപ്രദേശങ്ങൾ പലതു വെള്ളത്തിലായി.

cyclone