ദാന ചുഴലിക്കാറ്റ് അതിവേഗം ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ ഭിതാർകനികയ്ക്കും ഭദ്രക്കിലെ ധമ്രയ്ക്കും ഇടയിൽ വെള്ളിയാഴ്ച പുലർച്ചെ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് തീരം തൊടുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഒഡീഷയും അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളുമാണ് കാറ്റിന്റെ കെടുതി നേരിടുക. കാറ്റിന്റെ തീവ്രത സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായി കാണാം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ( ഇസ്‌റോ ) അതിൻ്റെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഒക്ടോബർ 20 മുതൽ ചുഴലിക്കാറ്റിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ദാന ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു
ഒഡീഷയും അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളുമാണ് കാറ്റിന്റെ കെടുതി നേരിടുക. കാറ്റിന്റെ തീവ്രത സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായി കാണാം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന
New Update