ആന്റിവൈറസുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ സുരക്ഷാ സങ്കേതങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ കാസ്പറസ് കീയ്ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്കന്‍ ഭരണകൂടം. രാജ്യസുരക്ഷയെ ബാധിക്കും എന്നത് ചൂണ്ടിക്കാട്ടി വരുന്ന ജൂലൈ 20 മുതലാണ് കാസ്പറസ് കീയെ നിരോധിക്കാന്‍ യു.എസ് തീരുമാനിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 29 വരെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ നല്‍കാന്‍ മാത്രമാണ് കമ്പനിക്ക് നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങളശായി കാസ്പറസ് കീയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഏജന്‍സികള്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കി വരുന്നുണ്ട്. കാസ്പറസ് കീയുടെ സോഫ്റ്റ്വെയറുകള്‍ വഴി റഷ്യന്‍ അധുകൃതര്‍ക്ക് യു.എസില്‍ നിരീക്ഷണം നടത്താന്‍ സാധിച്ചേക്കുമെന്നായിരുന്നു അമേരിക്കന്‍ ഏജന്‍സികളുടെ മുന്നറിയിപ്പ്.