ബം​ഗാൾ സിപിഎമ്മിനോപ്പം ചേർന്ന കോൺ​ഗ്രസിന് നഷ്ടം

author-image
Anagha Rajeev
New Update
c
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്ത: പതിനായിരങ്ങളഅ‍ പങ്കെടുത്ത ഇൻസാഫ് റാലിയോടെ ബം​ഗാ‌ളിൽ തിരിച്ചുവരുന്നുവെന്ന് പ്രഘോഷിക്കപ്പെട്ട്  സിപിഎം തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ  കാറ്റുപോയ ബലൂൺ പോലെയായി  2019 ലെ ലോകേസഭ തിരഞ്ഞെടുപ്പുമായി താരതമ്യം  ചെയ്യുമ്പോൾ സിപിഎം വോട്ടുകളുടെ എണ്ണം ഇത്തവണ വളരെയധികം കുറഞ്ഞു. 34 വർഷം ബം​ഗാൾ ഭരിച്ച സിപിഎമ്മിന് ഇത്തവണ ഒരു സീറ്റ് പോലും സ്വന്തമാക്കാനായില്ല. സിപിഎമ്മിനോപ്പം ചേർന്ന കോൺ​ഗ്രസിനും ഒരു സീറ്റ് നഷ്ടപ്പെട്ടു.

ബംഗാളിൽ സിപിഎമ്മിൻ്റെ ഉയിർ ത്തെഴുന്നേൽപ്പാണ് ഇതെന്നായിരു ന്നു തിരഞ്ഞെടുപ്പുകാലത്ത് നേതാക്കളുടെ അവകാശവാദം. ബിജെപി യിലേക്ക് പോയ വോട്ടർമാർ തിരികെ എത്തിയതായും നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ, ഇത്തവണയും ഇടത് വോട്ടുകൾ ബിജെപിയിലേക്ക് പോയി. 

കഴിഞ്ഞ ലോക്സഭാ തിര ഞ്ഞെടുപ്പിൽ ഇടതു സഖ്യം 7.5% വോട്ട് നേടിയപ്പോൾ ഇത്തവണ അത് 6.14% ആയി കുറഞ്ഞു. കോൺഗ്രസിന്റേത് 5.7 ശതമാന ത്തിൽ നിന്ന് 4.68% ആയി. ഇടത്- കോൺഗ്രസ് സഖ്യത്തിന് മുൻ തിര ഞ്ഞെടുപ്പുമായി താരതമ്യം ചെയ്യു മ്പോൾ 2.38% വോട്ടിന്റെ കുറവുണ്ടായി. ഇത്തവണ സിപിഎം 23 സീറ്റി ലും കോൺഗ്രസ് 12 സീറ്റിലുമാണ് മത്സരിച്ചത്.

CPM BENGAL