മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി സിപിഐഎം. രണ്ട് മാസങ്ങൾക്ക് മുമ്പാണ് മഹാ വികാസ് അഘാഡിക്കൊപ്പം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയത്. പിന്നീട് ചർച്ചയ്ക്കായി സഖ്യം ക്ഷണിച്ചിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഡോ. ഉദയ് നാർകർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ദഹാനു, കൽവാൻ, സോലാപൂർ സിറ്റി, നാസിക് വെസ്റ്റ്, അകോലെ, കിൻവാട്, പത്രി, മജൽഗാവ്, ദിന്തോരി, ഇഗാത്പുരി, വിക്രംഗഡ്, ഷഹാപൂർ തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തീരുമാനം. 2019 തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലാണ് സിപിഐഎം മത്സരിച്ചത്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലെങ്കിലും മത്സരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ മഹാവികാസ് അഘാഡി സഖ്യം സീറ്റ് അനുവദിച്ചില്ലെന്നും നാർകർ പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യത്തിലെ ആഭ്യന്തര ഏകോപനത്തെയും അദ്ദേഹം വിമർശിച്ചു.
മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി സിപിഐഎം
മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി സിപിഐഎം. രണ്ട് മാസങ്ങൾക്ക് മുമ്പാണ് മഹാ വികാസ് അഘാഡിക്കൊപ്പം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയത്
New Update