മറ്റൊരു പഠനംകൂടി പുറത്ത്: കോവിഷീല്‍ഡ്  രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും

കോവിഷീല്‍ഡ് വാക്‌സിൻ സ്വീകരിച്ചാൽ നാല് മുതല്‍ 42 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് ഇത് സംഭവിക്കുക. അതി കഠിനമായ തലവേദന, കാഴ്ച വ്യതിയാനങ്ങള്‍, വയറുവേദന,ഛര്‍ദ്ദി, നടുവേദന, ശ്വാസതടസം, കാലുവേദന, നീര്‍വീക്കം തുടങ്ങിയവയാണു രോഗത്തിനുള്ള ലക്ഷണങ്ങള്‍.

author-image
Vishnupriya
New Update
covi

കോവിഷീല്‍ഡ് വാക്‌സിൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ്  രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നു പഠനം. കോവിഷീല്‍ഡ് വാക്‌സിന് ആരോഗ്യപരമായ പാര്‍ശ്വഫലങ്ങളുള്ളതാണെന്ന് വ്യക്തമാക്കി അസ്ട്രസെനക്ക വിപണിയില്‍നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. എന്നാൽ, രക്തം കട്ടപിടിക്കുന്ന അസുഖം അപൂര്‍വമായി സംഭവിക്കാമെന്ന കമ്പനി നേരത്തെ സമ്മതിച്ചിരുന്നു. 

കോവിഡിനെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്വീകരിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അസ്ട്രസെനകയുമായി സഹകരിച്ച് വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ വിപണയിലെത്തിച്ചത്.

കോവിഷീല്‍ഡ് വാക്‌സിൻ സ്വീകരിച്ചാൽ നാല് മുതല്‍ 42 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് ഇത് സംഭവിക്കുക. അതി കഠിനമായ തലവേദന, കാഴ്ച വ്യതിയാനങ്ങള്‍, വയറുവേദന,ഛര്‍ദ്ദി, നടുവേദന, ശ്വാസതടസം, കാലുവേദന, നീര്‍വീക്കം തുടങ്ങിയവയാണു രോഗത്തിനുള്ള ലക്ഷണങ്ങള്‍.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഓസ്‌ട്രേലിയയിലെ ഫ്‌ലിന്റേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തിലാണ് കോവിഷീൽഡിന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പഠന വിവരം സൂചിപ്പിക്കുന്നത്. വാക്‌സിന്‍ ഇന്‍ഡ്യൂസിഡ് ഇമ്മ്യൂണ്‍ ത്രോംബോസിറ്റോപേനിയ ആൻഡ് ത്രോംബോസിസ് (വിഐടിടി) എന്നാണ് ഈ അസുഖത്തിന് പേര് നല്‍കിയിരിക്കുന്നത്.

കോവിഷീല്‍ഡിനെ കുറിച്ച് 2023-ലും സമാനമായ ഗവേഷണഫലം പുറത്തുവന്നിരുന്നു. രോഗപ്രതിരോധ സംവിധാനം ഉല്‍പ്പാദിപ്പിക്കുന്ന ഒരു തരം ആന്റിബോഡിയാണ് ഓട്ടോ ആന്റിബോഡി. ഇത് പുറത്തുനിന്നുള്ള അക്രമകാരികളാണെന്ന് കരുതി സ്വന്തം ശരീരത്തിലെ കോശങ്ങളെ തന്നെ പ്രതിരോധിക്കുന്നു. ഇത് രക്താര്‍ബുദം അടക്കമുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളിലേക്ക് നയിച്ചേക്കാം. സ്വന്തം ശരീരഭാഗത്തിനെതിരെ ശരീരത്തിലെ തന്നെ രോഗപ്രതിരോധ സവിധാനം പ്രതികരിക്കുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍.

 

Study Report covishield vaccine