കലാപം കത്തിപ്പടരുന്ന മണിപ്പൂരിൽ രാജിസന്നദ്ധത അറിയിച്ച് കോൺഗ്രസ് എംഎൽഎമാർ. സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങൾ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാജിക്ക് തയ്യാറാണെന്നാണ് മണിപ്പൂരിലെ അഞ്ച് കോൺഗ്രസ് എംഎൽഎമാരും പറഞ്ഞത്.എന്നാൽ രാജി വെക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രി ബിരേൻ സിങാണെന്ന് പറഞ്ഞ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശും രംഗത്തുവന്നു. മണിപ്പൂരിൽ ആര് ഭരിച്ചാലും നീതി ഉറപ്പാക്കണമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. ഒരു വർഷത്തിലേറെയായി മണിപ്പൂരിലെ ജനങ്ങൾ കഷ്ടപ്പെടുകയാണ്, പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ സമയമില്ല, പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് എന്നും ഖാർഗെ ചോദ്യമുന്നയിച്ചു.മണിക്കൂറുകൾക്ക് മുമ്പാണ് സംസ്ഥാനത്ത് ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി രംഗത്തുവന്നത്. സംഘർഷം അവസാനിപ്പിക്കുന്നതിൽ ബീരൻ സിങ് സർക്കാർ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് എൻപിപി നടപടി. ബിജെപി ദേശീയാധ്യക്ഷൻ ജെ.പി നദ്ദക്കയച്ച കത്തിലൂടെയാണ് പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മണിപ്പൂരിലെ നിലവിലെ അവസ്ഥയിൽ വളരെ ആശങ്കയുണ്ടെന്ന് പറഞ്ഞ പാർട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവസ്ഥ ഗുരുതമാവുകയാണെന്ന് കുട്ടിച്ചേർത്തു.സംസ്ഥാനത്ത് കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, കൂടുതലാളുകളുടെ ജീവിതം ദുരിതത്തിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സംഘർഷം തടയുന്നതിലും കലാപാന്തരീക്ഷം സാധാരണ നിലയിലെത്തിക്കുന്നതിലും ബിരേൻ സിങ് സർക്കാർ പരിപൂർണമായി പരാജയപ്പെട്ടുകഴിഞ്ഞു. ആയതിനാൽ തങ്ങൾ സർക്കാരിനോടുള്ള പിന്തുണ പരിപൂർണമായി പിൻവലിക്കുകയാണ് എന്നാണ് കത്തിന്റെ സാരാംശം.60 നിയമസഭാ സീറ്റുകളുള്ള മണിപ്പൂരിൽ 53 സീറ്റുകളും എൻഡിഎയുടെ പക്കലാണ്. ഇതിൽ 37 സീറ്റുകൾ ബിജെപിക്കും ബാക്കി സീറ്റുകൾ സഖ്യകക്ഷികൾക്കുമാണ്. എൻപിപി പിന്തുണ പിൻവലിച്ചതോടെ ഏഴ് സീറ്റുകളാണ് എൻഡിഎക്ക് നഷ്ടമായത്.
മണിപ്പൂരിൽ രാജിസന്നദ്ധത അറിയിച്ച് കോൺഗ്രസ് എംഎൽഎമാർ
മണിപ്പൂരിലെ നിലവിലെ അവസ്ഥയിൽ വളരെ ആശങ്കയുണ്ടെന്ന് പറഞ്ഞ പാർട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവസ്ഥ ഗുരുതമാവുകയാണെന്ന് കുട്ടിച്ചേർത്തു.സംസ്ഥാനത്ത് കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്
New Update