ബെംഗളൂരൂ: ദേശീയപതാക കൈയിൽ പിടിച്ച് കോൺഗ്രസ് പ്രവർത്തകൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റിയതായി ആരോപണം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. സിദ്ധരാമയ്യയുടെ നടപടി അപലനീയമാണെന്നും ദേശീയ പതാകയെ അപമാനിച്ചെന്നുമാണ് വിമർശനം.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബുധനാഴ്ച ബംഗളൂരുവിൽ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. aaaaaaaaaa യശസിന് അപമാനമാണെന്നും ഇതാണ് കോൺഗ്രസ് നേതാക്കളുടെ സംസ്കാരമെന്നും മുതിർന്ന ബി.ജെ.പി. നേതാവ് പൊങ്കുലേട്ടി സുധാകർ റെഡ്ഡി കുറ്റപ്പെടുത്തി. കോൺഗ്രസ് രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.