‌‌‌കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകും: യോഗി ആദിത്യനാഥ്

കോൺഗ്രസിൻറെ പ്രകടന പ്രകടനപത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം

author-image
Rajesh T L
New Update
yogi adhithya nath

യോഗി ആദിത്യനാഥ്

Listen to this article
0.75x 1x 1.5x
00:00 / 00:00

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ട രണ്ടാം ഘട്ട തിരഞ്ഞെടുപ്പുകൾ പിന്നിടുമ്പോൾ ‘ബീഫ്’ വിഷയം ചർച്ചയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ  ലക്ഷ്യമിടുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. കോൺഗ്രസിൻറെ പ്രകടന പ്രകടനപത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം.

 ‘‘പശുവിനെ പവിത്രമായി കണക്കാക്കുന്നതിനാൽ രാജ്യത്തെ ഹിന്ദു സമുദായം ബീഫ് ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്. ഇക്കാര്യത്തിൽ മുസ്‌ലിംകൾക്ക് ഒഴിവു നൽകാനുളള കോൺഗ്രസ് തീരുമാനം അംഗീകരിക്കാൻ സാധിക്കാത്തതാണ്.’’ യോഗി പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ഗോവധ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശ് ഗോഹത്യ തടയൽ (ഭേദഗതി) നിയമത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗോവധത്തെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കി പുതിയ നിരവധി വ്യവസ്ഥകൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. പത്തു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ് ഗോവധം. ഗോവധത്തിന് പുറമേ പശുക്കടത്തിനും കടുത്തശിക്ഷ സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്.

congress beef yogi adhithyanath