മണിപ്പൂരിൽ വീണ്ടും സംഘർഷം; 46 കാരി കൊല്ലപ്പെട്ടു

അക്രമികൾ ഗ്രാമത്തിലെ നിരവധി വീടുകൾക്ക് തീയിട്ടു. ഇതേത്തുടർന്ന് ഭയന്ന നാട്ടുകാർ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. നെജാഖോൾ ലുങ്ദിം എന്ന സ്ത്രീയാണ് മരിച്ചത്.

author-image
Anagha Rajeev
New Update
manipur conflict
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി-മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് 46 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ തങ്ബൂഹ് ഗ്രാമത്തിൽ രണ്ട് സായുധസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം.

അക്രമികൾ ഗ്രാമത്തിലെ നിരവധി വീടുകൾക്ക് തീയിട്ടു. ഇതേത്തുടർന്ന് ഭയന്ന നാട്ടുകാർ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. നെജാഖോൾ ലുങ്ദിം എന്ന സ്ത്രീയാണ് മരിച്ചത്. ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു. സമീപത്തെ സ്‌കൂളിൽ തമ്പടിച്ചിരുന്ന സിആർപിഎഫ് ഭടന്മാരും അക്രമികളും തമ്മിൽ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ മെയ്തി വിഭാ​ഗത്തിൽപ്പെട്ടവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. കുക്കികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.

manipur conflict