ഡല്‍ഹിയില്‍ 2,000 കോടി രൂപയുടെ കൊക്കൈന്‍ വേട്ട

രമേഷ് നഗര്‍ പ്രദേശത്തെ ഒരു വെയര്‍ഹൗസില്‍ നിന്നാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ച കാറില്‍ ജി പി എസ് ഘടിപ്പിച്ചിരുന്നതിനാലാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സാധിച്ചത്.

author-image
Prana
New Update
delhi police

തലസ്ഥാന നഗരിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോ കൊക്കൈന്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ പിടിച്ചെടുത്തു. രമേഷ് നഗര്‍ പ്രദേശത്തെ ഒരു വെയര്‍ഹൗസില്‍ നിന്നാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ച കാറില്‍ ജി പി എസ് ഘടിപ്പിച്ചിരുന്നതിനാലാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സാധിച്ചത്. പോലീസ് ജിപിഎസ് ലൊക്കേഷന്‍ ട്രാക്കുചെയ്യുകയും മയക്കുമരുന്ന് കേന്ദ്രത്തില്‍ എത്തുകയുമായിരുന്നു. അതേസമയം, രാജ്യതലസ്ഥാനത്തേക്ക് കൊക്കൈന്‍ കൊണ്ടുവന്നുവെന്ന് ആരോപിക്കപ്പെടുന്നയാള്‍ ലണ്ടനിലേക്ക് കടന്നതായാണ് പ്രാഥമിക വിവരം.
തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്ന് ഒക്ടോബര്‍ രണ്ടിന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കൈനും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിച്ചെടുത്ത മയക്കുമരുന്നും ഈ സംഘത്തിന്റെതാണെന്ന് കരുതുന്നു.
തുഷാര് ഗോയല്‍ (40), ഹിമാന്‍ഷു കുമാര്‍ (27), ഔറംഗസേബ് സിദ്ദിഖി (23), ഭരത് കുമാര്‍ ജെയിന്‍ (48) എന്നിവരാണ് അന്ന് അറസ്റ്റിലായത്. 5,620 കോടി രൂപയുടെ മയക്കുമരുന്ന് സംഘത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ദുബായ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വംശജനായ വ്യവസായി വീരേന്ദര്‍ ബസോയയ്‌ക്കെതിരെ ഡല്‍ഹി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ (എല്‍ഒസി) പുറപ്പെടുവിച്ചിട്ടുണ്ട്.

 

police delhi Drug Case