ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; ഒരാള്‍ മരിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മേഘവിസ്‌ഫോടനം. ഒരാള്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരുക്ക്. പ്രദേശവാസിയായ മുഖ്താര്‍ അഹമ്മദ് ചൗഹാന്‍ ആണ് മരിച്ചത്.പരുക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

author-image
Prana
New Update
rainfall

ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മേഘവിസ്‌ഫോടനം. ഒരാള്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരുക്ക്. പ്രദേശവാസിയായ മുഖ്താര്‍ അഹമ്മദ് ചൗഹാന്‍ ആണ് മരിച്ചത്.പരുക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ കുല്‍ഗാം ജില്ലയിലെ ദംഹാല്‍ ഹഞ്ചിപൂര മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. പ്രദേശത്ത് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം  പുരോഗമിക്കുകയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ആഗസ്റ്റ് മാസം ആദ്യവും ജമ്മുകശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായിരുന്നു.

rain jammuandkashmir jammu and kashmir