ജമ്മുവില്‍ മേഘവിസ്‌ഫോടനം; 190 റോഡുകള്‍ അടച്ചു

ജമ്മുവിലെ ഗണ്ടര്‍ബാലില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറി. നിലവില്‍ ആളപായമില്ലെന്നു അധികൃതര്‍ അറിയിച്ചു.

author-image
Prana
New Update
jammu
Listen to this article
0.75x 1x 1.5x
00:00 / 00:00

ജമ്മുവിലെ ഗണ്ടര്‍ബാലില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറി. നിലവില്‍ ആളപായമില്ലെന്നു അധികൃതര്‍ അറിയിച്ചു. 190 ലധികം റോഡുകള്‍ അടച്ചു. പ്രളയത്തില്‍ സംസ്ഥാനത്തെ 294 ട്രാന്‍സ്ഫോര്‍മറുകളും 124 ജലവിതരണ സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനേ തുടര്‍ന്ന് മേഖലയില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. 1300 ഓളം പേര്‍ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

 

jammua cloudburst