മേഘവിസ്ഫോടനം; ഉത്തരാഖണ്ഡിൽ 14 പേരും ഹിമാചലിൽ 6 പേരും മരിച്ചു

രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്രം രണ്ട് എയർഫോഴ്‌സ് ഹെലികോപ്റ്ററുകൾ വിന്യസിപ്പിച്ചു. ഇരു മേഖലകളിലും കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തു.

author-image
Anagha Rajeev
New Update
himchal pradesh cloudburst
Listen to this article
0.75x 1x 1.5x
00:00 / 00:00

മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലും ഹിമാചലിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിൽ 14 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹിമാചലിൽ ആറുപേര് മരിച്ചു. 53 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്രം രണ്ട് എയർഫോഴ്‌സ് ഹെലികോപ്റ്ററുകൾ വിന്യസിപ്പിച്ചു. ഇരു മേഖലകളിലും കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തു. കനത്ത മഴയിൽ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു.

അപകടകരമായ കാലാവസ്ഥയെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഘോരപരവ്, ലിഞ്ചോളി, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

cloudburst