ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനമായി സിവില്‍ സര്‍വീസ് പരീക്ഷാ ഫലം. എറണാകുളം സ്വദേശിയായ പി കെ സിദ്ധാര്‍ഥ് രാംകുമാര്‍ നാലാം റാങ്ക് സ്വന്തമാക്കി. സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ് സിദ്ധാര്‍ഥ് നേടിയത്. നിലവില്‍ സിദ്ധാര്‍ഥ് ഹൈദരാബാദില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.
റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ മലയാളികള്‍:
വിഷ്ണു ശശികുമാര്‍ (31), അര്‍ച്ചന പിപി (40), രമ്യ ആര്‍ (45), കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107), ഫെബിന്‍ ജോസ് തോമസ് (133), വിനീത് ലോഹിദാക്ഷന്‍ (169 റാങ്ക്), മഞ്ജുഷ ബി ജോര്‍ജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിന്‍ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) .
1,105 തസ്തികയിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒബിസി വിഭാഗത്തില്‍ 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ് റാങ്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.