നോര്‍വെയിലെ ദക്ഷിണേന്ത്യന്‍ രുചികള്‍ ആസ്വദിച്ച് പ്രഗ്‌നാനന്ദയും കുടുംബവും

സ്റ്റാവെഞ്ചറിലുള്ള ദക്ഷിണേന്ത്യന്‍ റസ്റ്ററന്റായ സ്പിസോ  രാജ്യത്തിന്റെ അഭിമാനമായ യുവതാരത്തിനും കുടുംബത്തിനും വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് വിഭവങ്ങൾ വിളമ്പിയത്.

author-image
Vishnupriya
New Update
pr

പ്രഗ്നനാന്ദയും അമ്മ നാഗലക്ഷ്മിയും സഹോദരി വൈശാലിയും സ്പിസോ ഉടമകളായ സുശീൽ ഹഡിഗെ, നിതീഷ് കമ്മത്ത് എന്നിവർക്കൊപ്പം

Listen to this article
0.75x 1x 1.5x
00:00 / 00:00

നോർവേ: ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ രുചി തേടി ചെസ്സ് ചാമ്പ്യൻ പ്രഗ്‌നാനന്ദ നോര്‍വേയിലെ സ്പിസോ റസ്റ്ററന്റിലെത്തി. നോര്‍വേ ചെസ്സ് ടൂര്‍ണമെന്റിനായി ഓസ്ലോയിലെത്തുമ്പോള്‍ ഭക്ഷണം എങ്ങനെയായിരിക്കുമെന്ന ആശങ്കയിലായിരുന്നു ഇന്ത്യന്‍ ചെസ്സ് താരം പ്രഗ്‌നാന്ദയും കുടുംബവും. സ്റ്റാവെഞ്ചറിലുള്ള ദക്ഷിണേന്ത്യന്‍ റസ്റ്ററന്റായ സ്പിസോ  രാജ്യത്തിന്റെ അഭിമാനമായ യുവതാരത്തിനും കുടുംബത്തിനും വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് വിഭവങ്ങൾ വിളമ്പിയത്. 

ഐ.ടി.- ഊര്‍ജ മേഖലയില്‍ ജോലി ചെയ്യുന്ന അഞ്ചു മലയാളി സുഹൃത്തുക്കളാണ് ഈ റസ്റ്ററന്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുള്ള താത്പര്യവും അവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്ന ഉറപ്പുമാണ് റസ്റ്ററന്റ് തുടങ്ങുന്നതിനുള്ള പ്രേരണ. ചെന്നൈ സ്വദേശിയായ അശ്വിന്‍ ശ്രീകാന്തനാണ് പ്രധാന പാചകക്കാരന്‍.

norway praggnanandha