രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമറിയിച്ച് ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശ് വിഭജനം പൂര്‍ത്തിയായി പത്ത് വര്‍ഷം ആകുന്നതോടെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

author-image
anumol ps
New Update
naidu and reddy

ചന്ദ്രബാബു നായിഡു, രേവന്ത് റെഡ്ഡി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമറിയിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇക്കാര്യം സംബന്ധിച്ച് രേവന്ത് റെഡ്ഡിക്ക് ചന്ദ്രബാബു നായിഡു കത്തെഴുതി. ആന്ധ്രാപ്രദേശ് വിഭജനം പൂര്‍ത്തിയായി പത്ത് വര്‍ഷം ആകുന്നതോടെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനും മുന്‍ ടിഡിപി അംഗവുമായിരുന്നു രേവന്ത് റെഡ്ഡി. 2017 ഒക്ടോബറിലാണ് റെഡ്ഡി ടിഡിപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.



വിഭജനം പൂര്‍ത്തിയായി പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഇരു സംസ്ഥാനങ്ങളും അവരുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരുമിച്ച് തീരുമാനിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ വേഗത്തില്‍ത്തന്നെ നമ്മള്‍ തീരുമാനിക്കേണ്ടതുമാണെന്നും അതിനാല്‍ ജൂലൈ ആറിന് കൂടിക്കാഴ്ച നടത്താമെന്നും നായിഡു കത്തില്‍ പറയുന്നു.

ഈ കൂടിക്കാഴ്ച തീര്‍ത്തും ഗുണകരമാകുമെന്നാണ് വിശ്വാസമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. ആന്ധ്രാ വിഭജനം പൂര്‍ത്തിയായി പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഹൈദരാബാദ് പൊതു തലസ്ഥാനമായുള്ള നിയമവും അവസാനിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് കൂടിക്കാഴ്ച. കഴിഞ്ഞ പത്ത് വര്‍ഷമായി നല്ലൊരു തലസ്ഥാനം വാര്‍ത്തെടുക്കാന്‍ ആന്ധ്രയ്ക്ക് കഴിഞ്ഞിട്ടില്ല. അമരാവതിയില്‍ പുതിയ തലസ്ഥാനം പണിയാനുള്ള നായിഡുവിന്റെ നീക്കങ്ങളെല്ലാം ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലേറിയതോടെ വഴിമുട്ടിയിരുന്നു.

 

Revanth Reddy Chandrababu Naidu