ഗുജറാത്തിൽ ഭീതി പരത്തി ചാന്ദിപുര വൈറസ്. മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയർന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ 12 ജില്ലകളിൽ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചു. ആരവല്ലിയിൽ മരിച്ച അഞ്ച് വയസുകാരിയിലും രോഗബാധ സ്വീകരിച്ചു. കൂടുതൽ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭീതിയിലാണ് ഗുജറാത്ത്. സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണവുമായി കൂടുതൽ പേർ എത്തി തുടങ്ങിയതോടെ ഗുജറാത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.