യാത്രക്കാരുടെ സൗകര്യാർത്ഥം ഡൽഹി വിമാനത്താവളത്തിലെ ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം.കനത്ത മൂടൽമഞ്ഞും സാങ്കേതിക തകരാറുകളും പലപ്പോഴും വിമാന സർവീസുകളെ ബാധിക്കാറുണ്ട്.അത്തരം സന്ദർഭങ്ങളിൽ,വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വീണ്ടും സുരക്ഷാ പരിശോധനകൾ നടത്തും,ഇതിനായി യാത്രക്കാരെ കൂടുതൽ നേരം വിമാനത്തിൽ ഇരുത്തേണ്ടതായിട്ട് വരാറുണ്ട്.
ഇത് യാത്രക്കാർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്,ഇതിനെ തുടർന്ന് വ്യോമഗതാഗത വകുപ്പിന് വിവിധ പരാതികളാണ് ലഭിച്ചത്.
മൂടൽമഞ്ഞോ സാങ്കേതിക തകരാറുളോ കാരണം വിമാനങ്ങൾ റദ്ദാക്കിയാൽ, യാത്രക്കാരെ ഇറക്കിവിടണമെന്നും വീണ്ടും ബോർഡിംഗ് ചെയ്യുമ്പോൾ യാത്രക്കാരെ പരിശോധിക്കേണ്ടതില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിൽ എൽഇഡി സ്‌ക്രീനുകൾ സ്ഥാപിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും വേണം,അതിലൂടെ വിമാനം പുറപ്പെടുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് അറിയാൻ കഴിയും.വിമാന യാത്രക്കാരുടെ ദീർഘകാലമായുള്ള പ്രശ്നത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്.