ബിഎസ്എൻഎൽ ലോഗോയിൽ കാവിപുതച്ച് കേന്ദ്രം

ദുരദർശന് പിന്നാലെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ലോഗോയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. രാജ്യത്ത് 4ജി സേവന ങ്ങൾ അവതരിപ്പിക്കുന്നത് പരിഗണിക്കാനിരിക്കെയാണ് ബിഎസ്എൻ എൽ പുതിയ ലോഗോയും അതിലെ ടൈറ്റിലിനും മാറ്റം വരുത്തിയത്.

author-image
Rajesh T L
New Update
connecting india

ദുരദർശന് പിന്നാലെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ലോഗോയിൽ  മാറ്റം  വരുത്തി    കേന്ദ്രസർക്കാർ. രാജ്യത്ത്   4ജി സേവന ങ്ങൾ അവതരിപ്പിക്കുന്നത്  പരിഗണിക്കാനിരിക്കെയാണ് ബിഎസ്എൻ എൽ പുതിയ ലോഗോയും  അതിലെ  ടൈറ്റിലിനും  മാറ്റം  വരുത്തിയത്. ചാരനിറത്തിലായിരുന്ന ബി എസ്എൻഎൽ ലോഗോ കാവി നിറത്തിലാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. 'കണക്ടിങ് ഇന്ത്യ' എന്ന  വിഖ്യാതമായ  ടൈറ്റിൽ "കണക്ടിങ് ഭാരത്' എന്ന്  മാറ്റി. 

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ബിജെപി  പതാകയുടെ  നിറത്തിലുള്ള  പുതിയ ബി എസ്എൻഎൽ ലോഗോ പ്രകാശനം ചെയ്തത്.സ്വകാര്യ ടെലികോം കമ്പനികളോട് മത്സരിക്കാൻ  ത്രാണിയില്ലാതാക്കി  ബിഎസ്എ ൻഎല്ലിനെ   ഗൗരവതരമായ  പ്രതിസന്ധിഘട്ടത്തിലേക്ക്   തള്ളിയിട്ടത് കേന്ദ്രസർ ക്കാരിൻ്റെ നയങ്ങളാണ് എന്ന  രൂക്ഷമായ  വിമർശനങ്ങളും  ഉയരുന്നുണ്ട്.

2025  ആകുമ്പോഴേക്കും    ഇന്ത്യ  മുഴുവനും   4ജി സേവനം    ഉന്നം വയ്ക്കുകയാണ്   ബിഎസ്എൻഎൽ .   ഇതിനായി സ്പാം കോൾ ബ്ലോക്കിങ്, വൈഫൈ റോമിംഗ്, ഇൻട്രാനെറ്റ് ടിവി, സിം  കിയോസ്‌കുകളടക്കം  ഏഴ് പുതിയ  സേവനങ്ങളാണ്   ബിഎസ്എൻഎൽ    അവതരിപ്പിക്കുന്നത്.

bsnl new offer bsnl4g logo