നെറ്റ് ക്രമക്കേടില്‍ സിബിഐ അന്വേഷണം

ജൂണ്‍ 18നായിരുന്നു എന്‍ടിഎയുടെ യുജിസി യുജിസി-നെറ്റ് പരീക്ഷ. എന്നാല്‍, പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പിറ്റേന്ന് തന്നെ നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് യുജിസിയെ അറിയിച്ചു.

author-image
Prana
New Update
exam

CBI register case in NET exam

Listen to this article
0.75x 1x 1.5x
00:00 / 00:00

നെറ്റ് ക്രമക്കേടില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ പിടികൂടാന്‍ ഡാര്‍ക്ക് നെറ്റ് എക്‌സ്പ്‌ളോറേഷന്‍ സോഫ്റ്റ്വെയര്‍ അടക്കമുള്ളവ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയ സൈബര്‍ സുരക്ഷാ വിഭാഗവുമായി സഹകരിക്കുമെന്നും സിബിഐ അറിയിച്ചു.
ജൂണ്‍ 18നായിരുന്നു എന്‍ടിഎയുടെ യുജിസി യുജിസി-നെറ്റ് പരീക്ഷ. എന്നാല്‍, പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പിറ്റേന്ന് തന്നെ നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് യുജിസിയെ അറിയിച്ചു. ഡാര്‍ക്ക് നെറ്റില്‍ ചോദ്യപേപ്പര്‍ ലഭ്യമാണെന്നും 5-6 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റു പോകുന്നതെന്നുമായിരുന്നു വിവരം.അതേസമയം, നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ രാജ്യവ്യാപക പ്രതിഷേധം ഇന്നും തുടരും. കോണ്‍ഗ്രസ് ഇന്ന് പിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, എന്‍ടിഎ നിരോധിക്കുക, ബിജെപി- ആര്‍എസ്എസ് പിടിയില്‍ നിന്ന് വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കുക, യുവാക്കളുടെ ഭാവി സുരക്ഷതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. എന്‍എസ്യു ജില്ലാ ആസ്ഥാനങ്ങളിലും സര്‍വകലാശാലകളിലും പ്രതിഷേധ മാര്‍ച്ച് നടത്തും.

 

NET exam