പി ജി ഡോക്ടറുടെ കൊലപാതകം; കേസ് സിബിഐയ്ക്ക് വിട്ട് കല്‍ക്കട്ട ഹൈക്കോടതി, ബംഗാള്‍ സര്‍ക്കാരിനും വിമര്‍ശനം

ബിജെപി നേതാവ് അഡ്വ. കൗസ്തവ് ബഗ്ചി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

author-image
anumol ps
New Update
bengal

ബംഗാളിലെ പിജി ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍.ജി. കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്ന്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കല്‍ക്കട്ട ഹൈക്കോടതി. പൊലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്‍ക്കത്ത ഹൈക്കോടതി വിധി പറഞ്ഞത്. ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി വിമര്‍ശിച്ചു. ബിജെപി നേതാവ് അഡ്വ. കൗസ്തവ് ബഗ്ചി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

സംഭവം നടക്കുമ്പോള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരുന്നു ഡോ. സന്ദീപ് ഘോഷ് മുന്‍കൈ എടുത്ത് ഇടപെടലൊന്നും നടത്താത്തതു വേദനിപ്പിക്കുന്ന കാര്യമാണ്. കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്യുന്നതു സന്ദീപ് ഘോഷിനെയായിരിക്കണമെന്നും കോടതി പറഞ്ഞു.പ്രതിഷേധത്തെത്തുടര്‍ന്നു രാജിവച്ച സന്ദീപ് ഘോഷിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു കോളജില്‍ സമാന തസ്തികയില്‍ നിയമിച്ചിരുന്നു. അടിയന്തരമായി സന്ദീപിനെ നിലവിലെ സ്ഥാനത്തുനിന്നു മാറ്റണമെന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊല്‍ക്കത്ത നാഷനല്‍ മെഡിക്കല്‍ കോളജിലാണു ഡോ.സന്ദീപ് ഘോഷിനെ നിയമിച്ചിരിക്കുന്നത്.

 ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ കൊല്ലപ്പെട്ട യുവതിയുടെയോ അവരുടെ കുടുംബത്തിന്റെയോ ഒപ്പം നിന്നില്ല. അപൂര്‍വമായ കേസാണിത്. തെളിവു നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് 31 കാരിയായ ഡോക്ടറെ സെമിനാര്‍ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നിലപാടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും സംസ്ഥാനത്ത് സമരത്തിലാണ്. അതിനിടെ ഡോക്ടര്‍മാര്‍ ദേശവ്യാപക പ്രതിഷേധം തുടരുകയാണ്.

bengal doctor murder case