കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി; കൈക്കൂലി ആവശ്യപ്പെട്ടു, ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ജ്വല്ലറി ഉടമയുടെ മകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് സന്ദീപ് സിങ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജ്വല്ലറി ഉടമ സിബിഐയിൽ പരാതി നൽകിയത്.

author-image
Vishnupriya
New Update
crime k
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മുംബൈ ആസ്ഥാനമായുള്ള ജ്വല്ലറി ഉടമയിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ സന്ദീപ് സിങ് യാദവിനെയാണ് സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 

25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ജ്വല്ലറി ഉടമയുടെ മകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് സന്ദീപ് സിങ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജ്വല്ലറി ഉടമ സിബിഐയിൽ പരാതി നൽകിയത്. കൈക്കൂലി തുക 20 ലക്ഷം രൂപയായി കുറച്ച ശേഷം ഇത് കൈമാറുന്നതിനിടെയാണ് ഡൽഹിയിലെ ലജ്പത് നഗറിൽ വച്ച് സന്ദീപ് സിങ്ങിനെ സിബിഐ കയ്യോടെ പിടികൂടിയത്. 

സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്ദീപ് സിങ്ങിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വൈകാതെ സന്ദീപിന്റെ ഡൽഹിയിലെ വസതിയും ഓഫിസും സിബിഐയും ഇഡി ഉദ്യോഗസ്ഥരും ചേർന്ന് റെയ്ഡ് നടത്തി. മുൻപ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിൽ (സിബിഡിടി) പ്രവർത്തിച്ചിരുന്ന സന്ദീപ് യാദവ്, കഴിഞ്ഞ വർഷം മേയിലാണ് ഇഡിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായത്. 

ed cbi bribery