പശ്ചിമ ബംഗാളില്‍ 2011ന് ശേഷം നല്‍കിയ ഒ.ബി.സി സര്‍ട്ടിക്കറ്റുകള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജികളിലാണ് കോടതിയുടെ വിധി.അതേസമയം നിലവില്‍ സര്‍വീസിലുള്ളവരെയോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചവര്‍ക്കോ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവര്‍ത്തിയും രാജശേഖര്‍ മന്തയും വ്യക്തമാക്കി. 201ന്-ന് മുമ്പ് 66 ഒ.ബി.സി വിഭാഗങ്ങളെ തരംതിരിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഇടപെട്ടിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.