സ്പീക്കർ സ്ഥാനം വേണമെന്ന നിലപാട് കടുപ്പിച്ച് ടിഡ‍ിപി,ആവശ്യത്തിൽ ഉറച്ച് ജെഡിയു;എൻഡിഎ എംപിമാരുടെ യോഗം ഇന്ന്

സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ടിഡിപി.സ്ഫീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതിൽ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും.  

author-image
Greeshma Rakesh
New Update
CABINET FORMATION

cabinet formation crucial meeting of nda mps in delhi today

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടരുന്നതിനിടെ ഡൽഹിയിൽ എൻഡിഎ എംപിമാരുടെ യോഗം ഇന്ന് ചേരും. പാർലമെൻറിലെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്കാണ് യോ​ഗം.യോ​ഗത്തിൽ നരേന്ദ്രമോദിയെ പാർലമെൻറിലെ എൻഡിഎ നേതാവായി തെരഞ്ഞെടുക്കും. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷൻമാരെയും ഈ യോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എൻഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നൽകുമെന്നാണ് വിവരം. 

അതേസമയം,സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ടിഡിപി.സ്ഫീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതിൽ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും.  

ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം എന്ന ബിജെപിയുടെ നിർദേശം ജെഡിയുവും തള്ളി. അർഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയിൽ വേണമെന്നാണ് ജെഡിയുവിൻറെ ആവശ്യം.

അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിർദേശമെന്നും ജെഡിയു അറിയിച്ചു. സ്പീക്കർ സ്ഥാനത്തിൻറെ കാര്യത്തിൽ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ടിഡിപി  വ്യക്തമാക്കി.യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നൽകുമെന്നാണ് വിവരം. ഞായറാഴ്ചയാണ് ദില്ലിയിൽ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി അയൽ രാജ്യങ്ങളിലെ നേതാക്കൾ ഡൽഹിയിൽ എത്തും. 

 

NDA cabinet formation narendra modi TDP