ന്യൂഡല്‍ഹി: രാജ്യത്ത് സിഎഎ നടപ്പാക്കി. ആദ്യം അപേക്ഷിച്ച 14 പേര്‍ക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല രേഖകള്‍ അപേക്ഷകര്‍ക്ക് കൈമാറുകയും ചെയ്തു.
1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തിയതാണ് പുതിയ നിയമം. പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കും.
മുന്‍പ് കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുങ്ങി.