തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരുവിലേക്ക് പോയ ബസ്സിന് തീപിടിച്ചു; ആളപായമില്ല

ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് കത്തിയത്.

author-image
Vishnupriya
New Update
as

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരുവിലേക്ക് പോയ ബസ്സിന് തീപിടിച്ചു. തമിഴ്നാട്ടിലെ ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് കത്തിയത്.

പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളംവെച്ചതോടെ ബസ് നിർത്തുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന അ​ഗ്നിശമന സംവിധാനം ഉപയോ​ഗിച്ച് ജീവനക്കാരാണ് പിന്നീട് തീയണച്ചത്. യാത്രക്കാർക്ക് പരിക്കേൽക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

fire accident bus