രാജസ്ഥാനിലെ സിക്കറില്‍ ബസ് ദേശീയപാതയിലെ സംരക്ഷണ ഭിത്തിയിലിടിച്ച് 12 മരണം. 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നവല്ഗഡില്നിന്ന് സുജന്ഗഡിലേക്കുള്ള യാത്രാമധ്യേ ലക്ഷ്മണ്ഗഡിലായിരുന്നു സംഭവം. ബസ് നിയന്ത്രണംവിട്ട് ദേശീയപാതയുടെ സംരക്ഷണഭിത്തിയില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ലക്ഷ്മണ്‍ഗഡിലെ ആശുപത്രിയിലെത്തിച്ചു. നിരവധി പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റവരെ ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ലക്ഷ്മണ്‍ഗഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കാന്‍ ജില്ലാ അധികൃതരോട് അദ്ദേഹം നിര്‍ദേശിച്ചു.