യു.പിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; നാല് മരണം

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് തകര്‍ന്നു. എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്., അഗ്നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്തെത്തി.

author-image
Vishnupriya
New Update
up

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. 28 പേരെ രക്ഷപ്പെടുത്തി. ലഖ്‌നൗവിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് തകര്‍ന്നു. എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്., അഗ്നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്തെത്തി. പരിക്കേറ്റവവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

utharpradhesh building collapses