പാര്‍ലമെന്റില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം. കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരായഎ.എ റഹിം, വി. ശിവദാസന്‍ എന്നിവര്‍ക്കാണ് ഭീഷണി സന്ദേശം ഫോണ്‍കോള്‍ രൂപത്തില്‍ എത്തിയത്. സന്ദേശം ഇംഗ്ലീഷിലായിരുന്നു. ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന തരത്തിലായിരുന്നു സന്ദേശം. പാര്‍ലമെന്റ്, ചെങ്കോട്ട, ഇന്ത്യാഗേറ്റ് എന്നിവിടങ്ങളില്‍ ബോംബിടുമെന്നാണ് പറഞ്ഞതെന്ന് എ.എ റഹിം പറഞ്ഞു.
ഇന്നലെ രാത്രി 11.27നാണ് കോള്‍ വരുന്നതെന്ന് റഹീം പറഞ്ഞു. യുകെയില്‍നിന്നായിരുന്നു കോള്‍. 11.26ന് ഒരു മിസ്ഡ് കോള്‍ വന്നിരുന്നു. റെക്കോര്‍ഡ് ചെയ്ത ശബ്ദമാണ് കേട്ടത്. 'പ്രിയപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെ' എന്നു അഭിസംബോധന ചെയ്താണ് സംഭാഷണം ആരംഭിച്ചത്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ അറിയിപ്പുകള്‍ നല്‍കാനായി ഇത്തരം സന്ദേശങ്ങള്‍ വരാറുണ്ട്. അത്തരമൊരു കോളാണെന്നാണ് കരുതിയത്. സന്ദേശത്തിന്റെ ഉള്ളടക്കം മനസിലായി. ഞാനും ശിവദാസനും എയര്‍പോര്‍ട്ട് ലോഞ്ചില്‍ നില്‍ക്കുമ്പോഴാണ് കോള്‍ വരുന്നത്. 11.30ന് ശിവദാസനും കോള്‍ വന്നു. അത് ഇന്ത്യന്‍ നമ്പരിലായിരുന്നു.
'ശിവദാസന്‍ ഫോണ്‍ ലൗഡ് സ്പീക്കറിലിട്ടു. ഞാനത് റെക്കോര്‍ഡ് ചെയ്തു. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. റെക്കോര്‍ഡും കൈമാറി. രാത്രി 12നുശേഷം പൊലീസെത്തി വിവരങ്ങള്‍ നേരിട്ട് ശേഖരിച്ചു. ഇക്കാര്യം രാജ്യസഭാ ചെയര്‍മാനെയും കത്തിലൂടെ അറിയിച്ചു. സന്ദേശം ഇംഗ്ലീഷിലായിരുന്നു. ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന തരത്തിലായിരുന്നു സന്ദേശം. പാര്‍ലമെന്റ്, ചെങ്കോട്ട, ഇന്ത്യാഗേറ്റ് എന്നിവിടങ്ങളില്‍ ബോംബിടുമെന്നാണ് പറഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു''എ.എ.റഹിം പറഞ്ഞു.
പാര്‍ലമെന്റിനു ബോംബ് ഭീഷണി; സന്ദേശമെത്തിയത് റഹീമിനും ശിവദാസനും
പാര്‍ലമെന്റില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം. കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരായഎ.എ റഹിം, വി. ശിവദാസന്‍ എന്നിവര്‍ക്കാണ് ഭീഷണി സന്ദേശം ഫോണ്‍കോള്‍ രൂപത്തില്‍ എത്തിയത്.
New Update
00:00
/ 00:00