വിസ്താര വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ശ്രീനഗറില്‍  ഇറക്കി, യാത്രക്കാർ സുരക്ഷിതർ

ശ്രീനഗര്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് എല്ലാ യാത്രക്കാരേയും വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും വിസ്താര അറിയിച്ചു.

author-image
Vishnupriya
Updated On
New Update
vistara

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. പിന്നാലെ 177 യാത്രക്കാരുമായി പോയ വിസ്താര എയര്‍ലൈന്‍സിന്റെ UK-611 വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12:10-നാണ് വിമാനം ശ്രീനഗറിലിറങ്ങിയത്. ലാന്‍ഡ് ചെയ്ത ഉടന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി നിര്‍ത്തിയശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിന് സുരക്ഷാഭീഷണി ഉണ്ടായതായി സംഭവത്തിന് ശേഷം പുറത്തു വിട്ട പ്രസ്താവനയില്‍ വിസ്താര പറയുന്നു. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് എല്ലാ യാത്രക്കാരേയും വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും വിസ്താര അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനയാത്ര സുരക്ഷിതമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്നും  എല്ലാ സുരക്ഷാ പരിശോധനകളും നടത്തിയ ശേഷം വിമാനത്തിന് സര്‍വീസ് തുടരാനുള്ള അനുമതി ലഭിച്ചുവെന്നും വിസ്താര കൂട്ടിച്ചേര്‍ത്തു.

bomb threat vistara flight