വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച ഒരാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്ന് ജഗദീഷ് യുകെ എന്നയാളെയാണ് നാഗ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.എന്നാല്‍ 2021ലും പ്രതി സമാനമായ ബോംബ് ഭീഷണികള്‍ മുഴക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതായാണ് വിവരം. ഇ മെയില്‍ വഴിയാണ് പ്രതി ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നത്.വിമാനങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ ബോംബ് ഭീഷണി കഴിഞ്ഞ ദിവസവും തുടര്‍ന്നിരുന്നു. 50 ഇന്ത്യന്‍ വിമാനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 350ലധികം വിമാനങ്ങള്‍ സമാനമായ വ്യാജ ഭീഷണികള്‍ നേരിട്ടിരുന്നു.