ന്യൂഡൽഹി: ഡൽഹിയെ മുള്‍മുനയിലാക്കി അമ്പതിലധികം സ്കൂളുകളില്‍ ബോംബ് ഭീഷണി. മയൂര്‍ വിഹാര്‍, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, സാകേതിലെ അമിറ്റി, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ, ചാണക്യപുരി സൻസ്കൃതി സ്കൂൾ, നോയിഡയിലെ മറ്റൊരു സ്കൂളിലും ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശമെത്തി.
ഭീഷണിയെ തുടർന്ന് മയൂര്‍ വിഹാറിലെ മദര്‍ മേരി, ദ്വാരകയിലെ സന്‍സ്കൃതി എന്നീ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. മദർ മേരി സ്കൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ബോബ് ഭീഷണി എത്തിയത്. ഇതിനെത്തുടർന്ന് പരീക്ഷ പാതിവഴിയിൽ നിർത്തേണ്ടിവന്നു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു. ഭീഷണികൾക്കെല്ലാം ഒരു കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.ഏതാനും ആഴ്ചകൾക്ക് മുൻപ് ആർകെ പുരത്തെ ഒരു സ്കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു.