സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷയേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. പന്ത്രണ്ടോളം പൊലീസുകാരെയാണ് ബോളിവുഡ് താരത്തിന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ നിയോഗിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം നടന്‍ സല്‍മാന്‍ ഖാന്‍ കഴിയുന്നതും അവിടെയാണ്. എന്‍സിപി നേതാവ് സിദ്ദിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ് നടന്റെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ദിവസങ്ങള്‍ക്കു മുന്‍പാണ് ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി സിദ്ദിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. സല്‍മാനെ സഹായിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിയിരുന്നു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമമുണ്ടായിരുന്നു. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങള്‍ അറസ്റ്റിലായിട്ടുണ്ട്. സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയി സല്‍മാനെ കൊലപ്പെടുത്താന്‍ 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും ആറ് പേര്‍ക്കാണ് സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പണം വാഗ്ദാനം നല്‍കിയതെന്നും റിപ്പോര്‍ട്ട്.
തന്റെ വീടിനു നേരെയുണ്ടായ വെടിവെയ്പ്പില്‍ താരത്തിന്റെ മൊഴി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെടിവയ്പ്പിന്റെ ശബ്ദം കേട്ടാണ് അന്ന് താന്‍ എഴുന്നേറ്റതെന്ന് വ്യക്തമാക്കുകയായിരുന്നു നടന്‍ സല്‍മാന്‍. ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താന്‍ ആരെയും കണ്ടില്ല. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു.
ടൈഗര്‍ 3യാണ് സല്‍മാന്‍ ഖാന്റേതായി പ്രദര്‍ശനത്തിനെത്തിയ പുതിയ സിനിമ. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം നേരത്തെ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്തു. ചിത്രത്തിലെ സ്‌പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാന്‍ ഖാന്‍ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.