ഭോലെ ബാബയെ പിടികൂടാതെ യുപി സർക്കാർ

അപകടസ്ഥലം സന്ദർശിച്ച യുപി മുഖ്യമന്ത്രി ആദിത്യനാഥ്, സംഭവത്തിൽ ആൾ ദൈവത്തെ കുറ്റപ്പെടുത്താൻ തയ്യാറായിരുന്നില്ല.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: യുപിയിലെ ഹാഥ്‌രസിൽ മതപ്രഭാഷണത്തിനിടെയുണ്ടായ ദുരന്തത്തിൽ സംഘാടകരായ രണ്ടുവനിതകൾ ഉൾപ്പെടെ ആറുപേരെ അറസ്റ്റ്‌ ചെയ്‌തെങ്കിലും പരിപാടിയുടെ മുഖ്യസംഘാടകനായ ആൾദൈവം ഭോലെ ബാബയെ യുപി സർക്കാർ ഇതൂുവരെ പിടികൂടിയിട്ടില്ല.  ഭോലെ ബാബ, ഭാര്യ മാതാശ്രീ, പ്രധാനസംഘാടകൻ ദേവപ്രകാശ് മധുകർ എന്നിവർ ഒളിവിലാണ്. മധുകറിനെപ്പറ്റി വിവരം നൽകുന്നവർക്ക്‌ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 123 ആയി ഉയർന്നു. പരിക്കേറ്റ്‌ ചികിത്സയിലിരുന്ന രണ്ടുപേരാണ്‌ വ്യാഴാഴ്‌ച മരിച്ചത്‌. അപകടസ്ഥലം സന്ദർശിച്ച യുപി മുഖ്യമന്ത്രി ആദിത്യനാഥ്, സംഭവത്തിൽ ആൾ ദൈവത്തെ കുറ്റപ്പെടുത്താൻ തയ്യാറായിരുന്നില്ല. ഇത് വെറും അപകടമായി കാണാനാകില്ലെന്നും പിന്നിൽ ​ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.

ദുരന്തത്തിന്‌ ഭോലെ ബാബ ഉത്തരവാദിയാണെന്ന്‌ പറയാൻ പറ്റില്ലെന്നാണ്‌ അലിഗഢ്‌ റേഞ്ച്‌  ഐജി ശലഭ്‌ മാഥൂറിന്റെ പ്രതികരണം. ഭോലെ ബാബയെ ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ലെന്നും കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.  പരിപാടിക്ക്‌ അനുമതി തേടിയവർക്ക്‌ എതിരെയാണ്‌ കേസ്‌.  2000ൽ യുപി പൊലീസിൽനിന്ന്‌ സ്വയം വിരമിച്ച സൂരജ്‌ പാൽ എന്ന ഭോലെ ബാബക്കെതിരെ ലൈംഗിക പീഡന പരാതിയിൽ കേസ്‌ എടുത്തിരുന്നതായും ഐജി പറഞ്ഞു. അർബുദ ബാധിതയായി മരിച്ച പതിനാറുകാരിയെ പുനർജീവിപ്പിക്കാമെന്ന്‌ അവകാശപ്പെട്ട്‌ മൃതദേഹം ബലമായി പിടിച്ചെടുത്ത്‌ പൂജ നടത്തിയതിന്‌ 1998ൽ ഇയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്നും ഐജി സമ്മതിച്ചു.

hathras stampede Hathras stampede tragedy up government