നിയമപരമായ വഴിയിലൂടെ ഷെയ്ഖ് ഹസീനയെ കൈമാറണം: ഇന്ത്യയോട് ബിഎൻപി

രാജ്യത്തെ വിപ്ലവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഹസീന വിചാരണ നേരിടണമെന്ന് പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്​ലാം അലംഗിർ പറഞ്ഞു. ബംഗ്ലദേശിലെ മുഖ്യപ്രതിപക്ഷ പാർട്ടിയാണ് ബിഎൻപി.

author-image
Vishnupriya
New Update
ha
Listen to this article
0.75x 1x 1.5x
00:00 / 00:00

ധാക്ക: വിചാരണയ്ക്കായി  ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി) ആവശ്യപ്പെട്ടു. രാജ്യത്തെ വിപ്ലവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഹസീന വിചാരണ നേരിടണമെന്ന് പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്​ലാം അലംഗിർ പറഞ്ഞു. ബംഗ്ലദേശിലെ മുഖ്യപ്രതിപക്ഷ പാർട്ടിയാണ് ബിഎൻപി.

'നിയമപരമായ വഴിയിലൂടെ ഹസീനയെ കൈമാറണം. ഹസീന ചെയ്ത കുറ്റങ്ങൾ നിസ്സാരമല്ല. 15 വർഷത്തെ ഹസീനയുടെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെയും പുരോഗതിയെയും തടസ്സപ്പെടുത്തി' മിർസ പറഞ്ഞു. അതിനിടെ, ബിഎൻപി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ (79) ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കി. ഖാലിദ സിയയുടെ അക്കൗണ്ടുകൾ 17 വർഷമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. ഹസീന ഭരണകൂടം 2018 ൽ 17 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

bengladesh sheik hasina