കർണാടക സർക്കാരിനെ മറിച്ചിടാൻ കേരളത്തിൻ്റെ ദുർമന്ത്രവാദം

"കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉൾപ്പടെ നടന്ന, ഇതിൽ പങ്കെടുത്തയാളാണ്  രഹസ്യ വിവരം നൽകിയത്. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ് " ശിവകുമാർ  മാധ്യമങ്ങളോട്  പറഞ്ഞു. 

author-image
Anagha Rajeev
New Update
DADADADADADADADA
Listen to this article
0.75x 1x 1.5x
00:00 / 00:00

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ കേരളത്തിൽ ദുർമന്ത്രവാദം വെളിപ്പെടുത്തലുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കോൺഗ്രസ് സർക്കാരിന്  പ്രതിസന്ധിയും പ്രശ്നങ്ങളുമുണ്ടാകാനും സർക്കാർ നിലംപൊത്താനുമുള്ള കരു നീക്കങ്ങൾക്കു രാഷ്ട്രീയ ശത്രുക്കൾ  ദുർമന്ത്രവാദത്തെ കൂട്ടുപിടിച്ചതായി വിവരം ലഭിച്ചെന്നാണ്  കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ഡികെയുടെ ആരോപണം.

"കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉൾപ്പടെ നടന്ന, ഇതിൽ പങ്കെടുത്തയാളാണ്  രഹസ്യ വിവരം നൽകിയത്. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ് " ശിവകുമാർ  മാധ്യമങ്ങളോട്  പറഞ്ഞു. 

കേരളത്തിൽ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന രാജ രാജേശ്വരി ക്ഷേത്രത്തിലാണ് കർണാടകയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ ദർശനത്തിന് എത്താറുള്ളത്. എന്നാൽ ഈ ക്ഷേത്രം കേന്ദ്രീകരിച്ചാണോ ദുർമന്ത്രവാദ കർമങ്ങൾ നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് സർക്കാരിനെ  താഴെ ഇറക്കാൻ നീക്കം നടത്തുന്നതും ദുർമന്ത്രവാദത്തെ കൂട്ട് പിടിക്കുന്നതും ആരെന്നു തനിക്ക്  അറിയാമെന്നും അവരതിൽ വിദഗ്ധർ ആണെന്നും ഡികെ പറഞ്ഞു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. 

അഘോരി സന്യാസിമാരും ഈ ദുർമന്ത്രവാദ കർമങ്ങളിൽ പങ്കെടുത്തു. 42 ആടുകളെയും മൂന്നു കന്നുകാലികളെയും അഞ്ചു  പന്നികളെയും യാഗത്തിന് ബലി നൽകിയാണ് കർമങ്ങൾ അവസാനിച്ചത്. രാജ കണ്ടക, മരണ മോഹന സ്തംഭന  യാഗങ്ങളാണ്‌ സർക്കാരിനെതിരെ നടത്തിയതെന്നും കർണാടക ഉപമുഖ്യമന്ത്രി വിവരം നൽകിയ ആളുടെ പേര് വെളിപ്പെടുത്താതെ  വിശദീകരിച്ചു. 

black magic